അതി ദരിദ്രമുക്ത പ്രഖ്യാപനത്തിൽ വിവേചനമെന്ന്

Thursday 23 October 2025 1:28 AM IST

നെയ്യാറ്റിൻകര: പെരുങ്കടവിള പഞ്ചായത്തിലെ വികസന സദസിലും അതിദരിദ്രമുക്ത പ്രഖ്യാപനത്തിലും വിവേചനമെന്ന് ആരോപണം. പഞ്ചായത്തുയോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ് പ്രതിഷേധം രേഖപ്പെടുത്തുകയും ബഹിഷ്കരിക്കുകയും ചെയ്തു. കക്ഷി നേതാക്കളായ അമ്പലത്തറ ഗോപകുമാർ, എസ്.എസ്. ശ്രീരാഗ് എന്നിവരും പ്രതിഷേധിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മുപ്പത് മിനിറ്റ് ഡോക്കുമെന്ററിയിൽ ചില വാർഡുകളെ ഒഴിവാക്കിയതായും ആരോപണമുയർന്നു.