കല്ലിയൂർ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്
Thursday 23 October 2025 11:31 PM IST
നേമം:കല്ലിയൂർ ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രസിഡന്റ് കല്ലിയൂർ സോമശേഖരൻ പ്രഖ്യാപിച്ചു.കല്ലിയൂർ വികസന സദസ് പരിപാടിയിലായിരുന്നു പ്രഖ്യാപനം.വികസന സദസ് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ അഞ്ച് കൊല്ലത്തെ വികസനരേഖ പഞ്ചായത്ത് അഗം ഭഗത് റൂസ പ്രകാശനം ചെയ്തു.
വൈസ് പ്രസിഡന്റ് സുധർമ്മ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.മിനി,എസ്.പ്രീത റാണി,വാർഡ് അംഗങ്ങളായ സന്ധ്യ,അശ്വതി,വിജയകുമാരി,പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.വയോജന കമ്മിഷൻ അംഗമായ അമരവിള രാമകൃഷ്ണൻ നായരെയും,ഹരിത കർമ്മ സേന അംഗങ്ങളെയും ആദരിച്ചു.