വിഷ്ണു വിശാലിന്റെ ക്രൈം സ്റ്റോറി ആര്യൻ 31ന്

Thursday 23 October 2025 6:10 AM IST

വിതരണം വേഫെറർ ഫിലിംസ്

വിഷ്ണു വിശാൽ പൊലീസ് വേഷത്തിൽ എത്തുന്ന ആര്യൻ ഒക്ടോബർ 31ന് തിയേറ്ററിൽ. നവാഗതനായ പ്രവീൺ കെ. സംവിധാനം ചെയ്യുന്ന ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് വിതരണം.എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ടാഗ് ലൈൻ. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, ശെൽവരാഘവൻ ,​ ചന്ദ്രു, ജീവ സുബ്രമണ്യംഎന്നിവരാണ് മറ്റു താരങ്ങൾ. വിഷ്ണു സുഭാഷ് ഛായാഗ്രഹണം നിർവഹിക്കുന്നു. ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന് സാം സി.എസ് സംഗീതം ഒരുക്കുന്നു. അഞ്ചുദിവസങ്ങളിലായി നടക്കുന്ന കൊലപാതക പരമ്പര അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ ചുറ്റിപറ്റിയാണ് കഥ. വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.ഛായാഗ്രഹണം - ഹാരിഷ് കണ്ണൻ, സംഗീതം- ജിബ്രാൻ, എഡിറ്റർ- സാൻ ലോകേഷ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, പി സി സ്റ്റണ്ട്സ് പ്രഭു, അഡീഷണൽ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ് -വിനോദ് സുന്ദർ, , പി. ആർ.ഒ - ശബരി