അതിഭീകര കാമുകന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി സരിഗമ
ലുക്മാൻ നായകനായി സിസി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത റൊമാന്റ്ക് കോമഡി ഫാമിലി ചിത്രം ‘അതിഭീകര കാമുകൻ’ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക സരിഗമ സ്വന്തമാക്കി.
പ്രണയം പ്രമേയമാക്കി കഥ പറയുന്ന ചിത്രം പ്രണയം പോലെ തന്നെ പാട്ടുകൾക്കും ഏറെ പ്രാധാന്യം നൽകുന്നു. അതോടൊപ്പം കുട്ടികൾക്കും യൂത്തിനും മാത്രമല്ല, ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ആണ് സംഗീതം . റാപ്പർ ഫെജോ, സിദ്ധ് ശ്രീറാം തുടങ്ങി പ്രശസ്തരാണ് ആലാപനം. ബിബിൻ അശോക് ആണ് സംഗീതം. തണുപ്പ്‘ സിനിമയിലൂടെയാണ് സംഗീതസംവിധായകനായി അരങ്ങേറ്റം .സാഹസത്തിലെ ഓണം മൂഡിന് ഈണം നിറച്ചതും ബിപിൻ തന്നെയാണ്. മന്ദാകിനി സിനിമയിലെ പാട്ടുകളും ബിജിഎമ്മും കൂടുതൽ ശ്രദ്ധേയമാക്കി .
റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ പുറത്തിറങ്ങുന്ന ചിത്രം പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്റർടെയ്ൻമെന്റ് എന്നീ ബാനറിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമ്മാണം. ദൃശ്യ രഘുനാഥാണ് നായിക . മനോഹരി ജോയ്, അശ്വിൻ, കാർത്തിക് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, വിതരണം: സെഞ്ച്വറി റിലീസ്, നവംബർ 14ന് റിലീസ് ചെയ്യും. ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.