അങ്കണവാടി കലോത്സവം

Thursday 23 October 2025 1:22 AM IST

മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ അങ്കണവാടി കലോത്സവം പൂത്തുമ്പികൾ 2025 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുധാകരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ചടങ്ങിൽ വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സുമ കൃഷ്ണൻ, എസ്സ്.ശ്രീജിത്ത്, പഞ്ചായത്ത് സെക്രട്ടറി നിഷ എൻ.തയ്യിൽ, പഞ്ചായത്ത് അംഗങ്ങളായ സോമവല്ലിസാഗർ, ശ്രീകല.എസ്സ്, ശ്രീദേവി, ശ്രീകുമാർ.ബി, മഞ്ജു അനിൽകുമാർ, രോഹിത് പിളള.എം, അച്ചാമ്മ ജോണി, കെ.വാസുദേവൻ, സുമ അജയൻ, രമാദേവി.പി, ഗീത വിജയൻ, അമൃത ജെ, ലത.എസ്സ് ശേഖർ, അരുൺ കുമാർ.ആർ, സുഭാഷ്.എസ്, സുമ ബാലകൃഷ്ണൻ, ലതാ കെ.പി എന്നിവർ സംസാരിച്ചു. ഡോ.ഷൈനാ സദാശിവൻ സ്വാഗതവും രമ.എ നന്ദിയും പറഞ്ഞു.