ടി.ഗോവിന്ദൻ കായികപുരസ്കാരം സമർപ്പിച്ചു
Wednesday 22 October 2025 9:47 PM IST
പയ്യന്നൂർ: മുൻ എം.പിയും പയ്യന്നൂർ സ്‌പോർട്സ് ആന്റ് കൾച്ചറൽ ഡവലപ്‌മെന്റ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റുമായിരുന്ന ടി.ഗോവിന്ദന്റെ സ്മരണാർഥമുള്ള കായിക പുരസ്‌കാരം പയ്യന്നൂരിലെ വോളിബാൾ രംഗത്തെ മികച്ച സംഘാടകനായിരുന്ന മുത്തത്തിയിലെ കെ.വി.ശശിധരന് (കെ.വി.എസ്) മരണാനന്തര ബഹുമതിയായി മന്ത്രി വി.അബ്ദുറഹിമാൻ സമർപ്പിച്ചു.അരലക്ഷം രൂപയും ഫലകവും ബഹുമതിപത്രവുമടങ്ങുന്ന പുരസ്‌കാരം കെ.വി.ശശിധരന്റെ ഭാര്യ സുശീല, മക്കളായ അഞ്ജന, അമൃത എന്നിവർ ഏറ്റുവാങ്ങി.ഗവ.ഹയർസെക്കൻഡറി സ്‌കൂൾ എ.കെ. കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത,
മുൻ ഇന്ത്യൻ വോളി ടീം ക്യാപ്റ്റൻ ജോബി ജോസഫ്, സി കൃഷ്ണൻ, വി.നാരായണൻ, പി.സന്തോഷ്, ശശി വട്ടക്കൊവ്വൽ, വി.ബാലൻ, കെ.ടി. സഹദുള്ള, പി.വിജയൻ, പി.ഗംഗാധരൻ, കെ.വി.ശശീന്ദ്രൻ സംസാരിച്ചു.