എൻ.എസ്.എസ് ജീവിതോത്സവം കാർണിവൽ

Wednesday 22 October 2025 9:55 PM IST

തലശ്ശേരി:കതിരൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെ ലഹരിക്കെതിരെ 'ജീവിതോത്സവം 2025' സമാപന കാർണിവൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി.റംല ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ചിത്രമതിൽ പ്രിൻസിപ്പൽ മിനി നാരായണ സമർപ്പിച്ചു. പി.ടി.എ.പ്രസിഡന്റ് ടി.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജീവിതോത്സവം സംസ്ഥാന കാർണിവൽ ആകാശ മിഠായിയിൽ കളരിപ്പയറ്റിന് തെരഞ്ഞെടുക്കപ്പെട്ട എസ്.പി.ദേവ്ജിത്ത്, പി.പി.ആദിഷ് , സംസ്ഥാന കായിക മേളയിലേക്ക് യോഗ്യത നേടിയ വളണ്ടിയർമാരായ ഹരി ലക്ഷ്മി മനോഹരൻ, വിസ്മയ, ജീവിതോത്സവ ചോദ്യോത്തരപ്പയറ്റ് മത്സര വിജയികൾ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.എക്‌സൈസ് വകുപ്പിന്റെ പി.സി പ്രഭുനാഥിന്റെ രസതന്ത്രം ലഹരിവിരുദ്ധ ഏകാംഗ നാടകവും എൻ.എസ്.എസ് ലഹരി വിരുദ്ധ നൃത്തശില്പം തുടിയും അരങ്ങേറി.പാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ പ്രസീത, പ്രധാനാദ്ധ്യാപിക സീന, ബാബു മണപ്പാട്ട്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.കെ.ഫൈസൽ, ലീഡർ കെ.പി.മുഹമ്മദ് അസ്അദ് സംസാരിച്ചു.