ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: കാക്കനാട് സ്വദേശിയുടെ 76.79ലക്ഷം നഷ്ടപ്പെട്ടു

Thursday 23 October 2025 3:13 AM IST

കാക്കനാട്: ഓൺലൈൻ ട്രേഡിംഗി​ൽ പണം നിക്ഷേപിച്ചാൽ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് വാഴക്കാല കെന്നെടിമുക്ക് സ്വദേശി എം.ജെ. ജോസിന്റെ 7679000രൂപ തട്ടിയെടുത്തു.

സവർട്ട് പ്രോഫിറ്റ് സ്ട്രാറ്റജി കമ്മ്യൂണിറ്റി, എസ്.ബി.ഐ ക്യാപ്പ് സെക്യൂരിറ്റി ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോസിനെ അംഗമായി ചേർക്കുകയും ബ്ലോക്ക് ട്രേഡിംഗ് വഴി പണം നിക്ഷേപിച്ചാൽ വൻ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് 17 തവണകളായി ജോസിന്റെയും ഭാര്യ ഷൈനിയുടെയും ബാങ്ക് അക്കൗണ്ടിൽനിന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ട്രേഡിംഗ് അക്കൗണ്ടിലേക്ക് 8079000 രൂപ നിക്ഷേപിക്കുകയും തുടർന്ന് കുറച്ച് ദിവസത്തിനുശേഷം 4 ലക്ഷംരൂപ മടക്കി നൽകുകയും ചെയ്തിരുന്നു. പിന്നീട് തുക കിട്ടാതെ വന്നപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്ന് മനസി​ലായത്. തുടർന്ന് ഇന്നലെ തൃക്കാക്കര പൊലീസിൽ പരാതി കൊടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി​.