പരുമലയിൽ കാട്ടുപന്നിശല്യം

Thursday 23 October 2025 1:09 AM IST

മാന്നാർ : പരുമലയിൽ കാട്ടുപന്നിയുടെ ശല്യം നാട്ടുകാരെ ഭീതിയിലാക്കുന്നു. പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിക്കും ആശുപത്രിക്കും നഴ്സിംഗ്കോളേജിനും സമീപപ്രദേശങ്ങളിലാണ് രാത്രികാലങ്ങളിൽ പന്നികളുടെ ശല്യം. തിങ്കളാഴ്ച രാത്രി പരുമല ഉഴത്തിൽ പൊന്നമ്മ സത്യവാൻറെ വീടിന്റെ മുറ്റത്തെത്തിയ കാട്ടുപന്നിയുടെ ദൃശ്യങ്ങൾ സി.സി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പറമ്പിലെ വാഴയും കപ്പയും തെങ്ങിൻ തൈകളും നശിപ്പിച്ചിട്ടുണ്ട്. പരുമല പള്ളിപ്പെരുന്നാൾ അടുത്തിരിക്കെ പദയാത്രികരായ തീർത്ഥാടകർ കടന്നുപോകുന്ന വഴിയിലും മറ്റും കാട്ടു പന്നിയുടെ സാന്നിദ്ധ്യം ഉണ്ടാവാതിരിക്കാൻ അധികൃതർ വേണ്ട നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.