ഇന്റേൺഷിപ്പ് പോർട്ടൽ

Thursday 23 October 2025 3:19 AM IST

തിരുവനന്തപുരം: നാലുവർഷ ബിരുദ പാഠ്യപദ്ധതി പരിഷ്കാരങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്റേൺഷിപ്പ് പോർട്ടലെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സജ്ജമാക്കാനുള്ള പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാലാം സെമസ്റ്ററിലേക്ക് കടക്കുമ്പോഴേ ഇന്റേൺഷിപ്പ് പോർട്ടൽ ഉപയോഗിക്കാനാവും. ഇന്റേൺഷിപ്പിനൊപ്പം തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. സർക്കാർ തൊഴിൽ നൈപുണ്യ വികസന ഏജൻസികളെ സ്കിൽ കോഴ്സുകൾ നടത്താൻ എംപാനൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ അദ്ധ്യക്ഷനായി.