പ്രചാരണ സമ്മേളനം
Thursday 23 October 2025 1:09 AM IST
മുഹമ്മ: സമസ്ത 100-ാമത് വാർഷികത്തിന്റെ മണ്ണഞ്ചേരി മേഖലയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മേഖല സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ പ്രചാരണ ഉദ്ഘാടന സമ്മേളനവും സ്വാഗതസംഘം കമ്മിറ്റി ഓഫീസ്ഉദ്ഘാടനവും നടത്തി.പ്രചാരണ സമ്മേളനം സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു.മുഹമ്മദ് ഹനീഫ ബാഖവിയും സ്വാഗത സംഘം കമ്മിറ്റി ഓഫീസ് ഉദ്ഘാടനംഎസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡന്റ് സയ്യിദ് അബ്ദുല്ലാഹ് തങ്ങൾ ദാരിമിയും നിർവഹിച്ചു.സ്വാഗതസംഘം ചെയർമാൻ സയ്യിദ് ത്വാഹ ജിഫ്‌രി തങ്ങൾ ഫൈസി അദ്ധ്യക്ഷത വഹിച്ചു.സയ്യിദ് ജൗഹർ കോയതങ്ങൾ ചിയാംവെളി പ്രാർത്ഥനയും അൻവർ മുഹിയുദ്ധീൻ ഹുദവി ആലുവ മുഖ്യപ്രഭാഷണവുംനിർവഹിച്ചു.