കിഴുവിലം കേരളോത്സവം
Thursday 23 October 2025 3:20 AM IST
മുടപുരം: കിഴുവിലം പഞ്ചായത്ത് കേരളോത്സവം 23,24,25,26 തീയതികളിൽ നടക്കും.ഇന്ന് വൈകിട്ട് 5ന് പൂരവൂർ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത ഉദ്‌ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിക്കും.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത.എസ് സ്വാഗതം പറയും.26ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രി.പി.സി സമ്മാനങ്ങൾ വിതരണം ചെയ്യും.