അങ്കണവാടി നിർമ്മാണോദ്‌ഘാടനം

Thursday 23 October 2025 2:21 AM IST

വർക്കല:ഇലകമൺ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ 24 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന അങ്കണവാടി കെടിടത്തിന്റെ തറക്കല്ലിടലും വിളപ്പുറം വാർഡിലെ ചാരുംകുഴി അന്നമ്മ നഗറിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോൺക്രീറ്റ് റോഡിന്റെയും മിനി കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനവും അഡ്വ .വി.ജോയി എം.എൽ.എ നിർവഹിച്ചു.വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് കൃഷ്ണലാൽലിസി ദമ്പതികൾ തട്ടാന്റെ വിളയിൽ സൗജന്യമായി നൽകിയ ഭൂമിയിൽ വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ 16 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഇലകമൺ ഗ്രാമപഞ്ചായത്തിന്റെ 3ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമ്മാണം.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, വൈസ് പ്രസിഡന്റ് ലെനിൻ രാജ്, ഇലകമൺഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ, വാർഡ് മെമ്പർ വി. അജിത തുടങ്ങിയവർ സംസാരിച്ചു.