ബി.ജെ.പി പ്രതിഷേധിച്ചു
Thursday 23 October 2025 2:22 AM IST
അമ്പലപ്പുഴ: പൊട്ടിപ്പൊളിഞ്ഞ കലിങ്ക് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സമരം നടത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് സർപ്പക്കാവ് -ഹനുമാൻ റോഡിന്റെ മദ്ധ്യത്തിലെ കലിങ്കാണ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. കാപ്പിത്തോടിന് കുറുകെയുള്ള കലിങ്കിന് അറ്റകുറ്റപണി നടത്താതിനാൽ വെള്ളം കയറി നാശം ഉണ്ടായിട്ടുണ്ട്. കലിങ്ക് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ വാഹനയാത്രക്കാരും ദുരിതത്തിലാണ്. ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നതും ഇവിടെ പതിവാണെന്നാണ് നാട്ടുകാർ പറയുന്നു.ദേശീയപാതയിൽ നിന്ന് സഹകരണ ആശുപത്രി, എൻജിനിയറിംഗ്, എം.ബി.എ കോളേജുകളിലേക്ക് എത്താനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. പ്രതിഷേധത്തിന് ബി.ജെ.പി പഞ്ചായത്തംഗം രജിത് രാമചന്ദ്രൻ നേതൃത്വം നൽകി.