ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന്
Thursday 23 October 2025 1:23 AM IST
ആലപ്പുഴ:പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് എൻ.സി.പി (എസ്)കൈനകരി മണ്ഡലം കമ്മിറ്റി.ഭരണസംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി വികസന നേട്ടങ്ങൾ സ്വന്തമാക്കാണ ഗ്രാമ പഞ്ചായത്ത് ഭരണസമിതി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.കിഴക്കൻ മേഖലയിൽ വാഹന സഞ്ചാര സൗകര്യമൊരുക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. 4.5 കിലോമീറ്റർ ചുറ്റളവിലുള്ള പുല്ലാട് പാടശേഖരത്തിന്റേതുൾപ്പടെയുള്ള പുറം ബണ്ടുകൾ ഓട്ടോറിക്ഷ സഞ്ചരിക്കും വിധം കോൺക്രീറ്റ് റോഡുകളായി നവീകരിക്കണമെന്ന് ആവശ്യപ്പട്ട് ഗ്രാമ പഞ്ചായത്ത്,എം.എൽ.എ എന്നിവരുടെ ശുപാർശ അടങ്ങുന്ന നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.സംസ്ഥാന നിർവാഹക സമിതിയംഗം റോച്ചാ സി.മാത്യു ഉദ്ഘാടനം ചെയ്തു.