മാളികപ്പുറം ക്ഷേത്രത്തിന് മുന്നിൽ രാഷ്ട്രപതി തൊഴുതു നിൽക്കുന്ന ചിത്രം, വിമർശനത്തിനൊടുവിൽ എക്സിൽ നിന്ന് പിൻവലിച്ചു

Wednesday 22 October 2025 10:44 PM IST

തിരുവനന്തപുരം : മാളികപ്പുറം ക്ഷേത്രത്തിൽ രാഷ്ട്രപതി ദ്രൗപദി തൊഴുതു നിൽക്കുന്ന ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ച് രാഷ്ട്രപതി ഭവൻ. രാഷ്ട്രപതി ഭവൻ പങ്കുവച്ച ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ഉൾപ്പെടെ ദൃശ്യമായിരുന്നു. ഇത് വ്യാപക വിമർശനത്തിന് ഇടയാക്കിയതോടെയാണ് ചിത്രം പിൻവലിച്ച്ത്. എക്സിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ഒട്ടേറെ വിമർശന കമന്റുകളും വന്നിരുന്നു.

നേരത്തെ രാവിലെ രാ​​​ഷ്ട്ര​​​പ​​​തി​​​യെ​​​ 11.45​​​ന് ​​​കൊ​​​ടി​​​മ​​​ര​​​ച്ചു​​​വ​​​ട്ടി​​​ൽ​​​ ​​​ത​​​ന്ത്രി​​​ ​​​ക​​​ണ്ഠ​​​ര​​​ര് ​​​മ​​​ഹേ​​​ഷ് ​​​മോ​​​ഹ​​​ന​​​ര് ​​​പൂ​​​ർ​​​ണ​​​കും​​​ഭം​​​ ​​​ന​​​ൽ​​​കി​​​ ​​​സ്വീ​​​ക​​​രി​​​ച്ചു.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ബ​​​ലി​​​ക്ക​​​ൽ​​​പു​​​ര​​​യി​​​ലേ​​​ക്ക് ​​​ആ​​​ന​​​യി​​​ച്ചു.​​​ 11.47​​​ന് ​​​ ​​​അ​​​യ്യ​​​പ്പ​​​നെ​​​ ​​​വ​​​ണ​​​ങ്ങി.​​​ ​​​ . പ​​​ത്ത് ​​​മി​​​നി​​​ട്ടോ​​​ളം​​​ ​​​ശ്രീ​​​കോ​​​വി​​​ലി​​​ന് ​​​മു​​​ന്നി​​​ൽ​​​ ​​​ഭ​​​ക്തി​​​യോ​​​ടെ​​​ ​​​നി​​​ന്ന​​​ ​​​രാ​​​ഷ്ട്ര​​​പ​​​തി​​​ ​​​കാ​​​ണി​​​ക്ക​​​യി​​​ട്ട് ​​​വീ​​​ണ്ടും​​​ ​​​അ​​​യ്യ​​​നെ​​​ ​​​തൊ​​​ഴു​​​ത​​​ശേ​​​ഷം​​​ ​​​ഉ​​​പ​​​ദേ​​​വ​​​ ​​​പ്ര​​​തി​​​ഷ്ഠ​​​യാ​​​യ​​​ ​​​ഗ​​​ണ​​​പ​​​തി​​​യെ​​​യും​​​ ​​​വ​​​ണ​​​ങ്ങി.​​​ 12​​​ ​​​മ​​​ണി​​​യോ​​​ടെ​​​ ​​​ഫ്ളൈ​​​ ​​​ഓ​​​വ​​​ർ​​​ ​​​വ​​​ഴി​​​ ​​​ന​​​ട​​​ന്ന് ​​​മാ​​​ളി​​​കപ്പു​​​റം​​​ ​​​ദേ​​​വീ​​​ക്ഷേ​​​ത്ര​​​ത്തി​​​ലും​​​ ​​​ദ​​​ർ​​​ശ​​​നം​​​ ​​​ന​​​ട​​​ത്തി. മ​​​ണി​​​മ​​​ണ്ഡ​​​പ​​​ത്തി​​​ന് ​​​മു​​​ന്നി​​​ലെ​​​ത്തി​​​ ​​​ഐ​​​തീ​​​ഹ്യം​​​ ​​​ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു.​​​ ​​​പി​​​ന്നാ​​​ലെ​​​ ​​​നാ​​​ഗ​​​രാ​​​ജ​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ലും​​​ ​​​ന​​​വ​​​ഗ്ര​​​ഹ​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ലും​​​ ​​​ദ​​​ർ​​​ശ​​​നം​​​ ​​​ന​​​ട​​​ത്തി.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​വാ​​​വ​​​ര് ​​​സ്വാ​​​മി​​​യു​​​ടെ​​​ ​​​ന​​​ട​​​യി​​​ലു​​​മെ​​​ത്തി.​​​ ​​​വാ​​​വ​​​രു​​​ടെ​​​ ​​​പ്ര​​​തി​​​നി​​​ധി​​​ ​​​ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യി​​​ ​​​അ​​​നു​​​ഗ്ര​​​ഹി​​​ച്ചു.​​​ ​​​തുടർന്ന് സ​​​ന്നി​​​ധാ​​​ന​​​ത്ത് ​​​വി​​​ശ്ര​​​മി​​​ക്കാ​​​തെ​​​ ​​​രാ​​​ഷ്ട്ര​​​പ​​​തി​​​ ​​​പ​​​മ്പ​​​യി​​​ലേ​​​ക്ക് ​​​മ​​​ട​​​ങ്ങി. ഗ​​​സ്റ്റ് ​​​ഹൗ​​​സി​​​ൽ​​​ ​​​ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണം​​​ ​​​ക​​​ഴി​​​ഞ്ഞ് 2.30​​​ന് ​​​കാ​​​റി​​​ൽ​​​ ​​​പ്ര​​​മാ​​​ട​​​ത്തേ​​​ക്ക് അവിടെനിന്ന് ​​​​​ 4.15​​​ന് ​​​​​ ​​​ ​രാ​​​ഷ്ട്ര​​​പ​​​തി​​​ ​​​ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ൽ​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് ​​​മ​​​ട​​​ങ്ങി.​ ​