ജില്ലാ സഹോദയ കലോത്സവം
Thursday 23 October 2025 12:21 AM IST
ചെറുതുരുത്തി: ജില്ലാ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന സഹോദയ കലോത്സവം ഇന്നും നാളെയും 25നുമായി ആറ്റൂർ അറഫ ഇംഗ്ലീഷ് സ്‌കൂളിൽ നടക്കും. ജില്ലയിലെ 75 സ്‌കൂളുകളിൽ നിന്നായി 147 ഇനങ്ങളിൽ ആറായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ന് രാവിലെ കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം നിർവഹിക്കും. സഹോദയ സ്‌കൂൾ കോംപ്ലക്‌സ് പ്രസിഡന്റ് ഡോ. ദിനേഷ് ബാബു അദ്ധ്യക്ഷനാകും. കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ഡോ.ബി.ആനന്ദകൃഷ്ണൻ മുഖ്യാതിഥിയാകും. നാളെ സഹോദയ വിദ്യാഭ്യാസ സംഗമമായ സംവാദ് വിദ്യാഭ്യാസ സെമിനാർ മേളയിൽ നടക്കും. മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. അറഫ സ്‌കൂൾ ചെയർമാൻ കെ.എസ്.അബ്ദുള്ള അദ്ധ്യക്ഷനാകും. ശനിയാഴ്ച സമാപന സമ്മേളനം യു.ആർ.പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.