മേൽശാന്തിക്ക് സ്വീകരണം

Thursday 23 October 2025 12:22 AM IST

ചാലക്കുടി: നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിക്ക് പൂലാനി എടത്രക്കാവ് ക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. എടത്രക്കാവ് ക്ഷേത്ര തന്ത്രിയാണ് പ്രസാദ് നമ്പൂതിരി. അയ്യപ്പനെ സേവിക്കാൻ അവസരം ലഭിച്ചതും താൻ തന്ത്രിയായ ഈ ക്ഷേത്രത്തിൽ ഇത്തരം ആദരം ലഭിച്ചതും പുണ്യമായി കരുതുന്നനുവെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രം മേൽശാന്തി കെ.വി.ശിവദാസൻ പൂർണകുംഭം നൽകി സ്വീകരിച്ചു. കഴകം മുരഹരി, കൗണ്ടർ സ്റ്റാഫ് കെ.എസ്.സുമേഷ്, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത, പഞ്ചായത്തംഗങ്ങളായ ഇ.ആർ.രഘുനാഥ്, എം.ആർ.വാസന്തി, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എൻ.വി.സുരേഷ്, സെക്രട്ടറി എം.വി.ശിവദാസൻ, മുൻ പ്രസിഡന്റ് പി.ആർ.പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.