ഫ്രഷ് കട്ട് സംഘർഷം ആസൂത്രിതമോ?

Thursday 23 October 2025 12:50 AM IST

  • നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് ആരോപണം
  • പൊലീസ് അന്വേഷണം ശക്തം
  • തിരികൊളുത്തി രാഷ്ട്രീയ വിവാദം

കോഴിക്കോട്: കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ പ്ളാന്റ് തീവെപ്പിലും സംഘർഷത്തിലും നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് അഭ്യൂഹം. ഇതിന്റെ നിജസ്ഥിതി പൊലീസ് അന്വേഷിക്കും. കല്ലേറും സംഘർഷവും നടക്കുമ്പോൾ ഒരു സംഘമാളുകൾ സ്ഥലത്തുതന്നെ വിട്ടു നിന്നിരുന്നുവെന്നാണ് സൂചന. ഇവരുടെ നേതൃത്വത്തിലാണ് പ്ളാന്റിലെത്തി തീവെപ്പ് നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്ളാന്റിലെത്തി അധികം വെെകാതെ തീയുയരുന്നതാണ് കണ്ടത്. തീവെപ്പിനുള്ള സാമഗ്രികളടക്കം അവർ കെെയിൽ കരുതിയിരിക്കാമെന്നും ആക്ഷേപമുണ്ട്.

അതിനിടെ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരും അക്രമത്തിലുണ്ടെന്ന് സി.പി.എം കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐ കലാപത്തിന് ശ്രമിച്ചെന്ന് സി.പി.എം ആരോപിച്ചതോടെ സംഘർഷത്തിന് രാഷ്ട്രീയ മാനവും കെെവന്നു. എസ്.ഡി.പി.ഐ ഭാരവാഹികൾ വിശദീകരണവുമായി രംഗത്തു വരാനിരിക്കുകയാണ്. അതേസമയം ആസൂത്രിതമായ അക്രമമല്ലെന്നും പൊലീസിന്റെ പ്രകോപനമാണ് കാരണമെന്നും യു.ഡി.എഫ് ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഫ്രഷ് കട്ട് സമരവും മുന്നണികൾ ആയുധമാക്കുകയാണ്.

തെളിവ് നശിപ്പിക്കാൻ ശ്രമം

പ്ളാന്റിൽ അക്രമത്തിനെത്തിയവർ സി.സി.ടി.വി ദൃശ്യങ്ങളിൽ പെടാതിരിക്കാൻ മുഖം മറച്ചിരുന്നു. തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏണിവച്ച് കയറിയും മറ്റും സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ചു. ഹാർഡ് ഡിസ്കിന് പകരം ക്യാമറകളിൽ തന്നെയാണ് മെമ്മറി കാർഡുള്ളത്. ഇത് നശിപ്പിച്ചാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനാകില്ലെന്ന് അറിയാവുന്നവരാണ് അക്രമത്തിന് പിന്നിലെന്നും തീ വച്ചത് ആസൂത്രിതമാണെന്നും കമ്പനി അധികൃതർ പറയുന്നു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് കമ്പനിക്ക് തീയിട്ടതെന്ന് പറയുന്നു.

ഗ്യാസ് സിലിണ്ടർ കത്തിക്കാനും ശ്രമം

പ്ളാന്റിലെ അടുക്കളയിൽ നിന്നെടുത്ത പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീവയ്ക്കാനും ശ്രമിച്ചെന്ന് ആരോപണമുണ്ട്. സിലിണ്ടറുകൾ വാഹനങ്ങൾക്ക് അടിയിൽ കൊണ്ടുവന്നിട്ട് തീകൊളുത്താനും ശ്രമിച്ചു. അപ്രതീക്ഷിതമായി നടന്ന അക്രമത്തിൽ ജീവനക്കാർ നടുങ്ങി. സ്ഫോടക വസ്തുവിന്റെ അവശിഷ്ടമെന്ന് തോന്നിക്കുന്ന ചില തെളിവുകൾ കമ്പനിയിൽ നിന്ന് കിട്ടിയതായി വിവരമുണ്ട്. ഫോറൻസിക് പരിശോധനയിലേ ഇതു സംബന്ധിച്ച് വ്യക്തതയുണ്ടാകൂ.

മാലിന്യ പ്രശ്നം രൂക്ഷമെന്ന് നാട്ടുകാർ

പ്ളാന്റ് ഉയർത്തുന്ന മാലിന്യ പ്രശ്നം വളരെ വലുതാണെന്ന് പ്രദേശവാസികളും സമരസമിതി നേതാക്കളും പറയുന്നു. ഇരുതുള്ളി പുഴയിലേക്കാണ് മലിനജലവും മറ്റും ഒഴുക്കിവിടുന്നത്. ഇത് കുടിവെള്ള സ്രോതസുകളെ മലിനമാക്കി. പുഴയിൽ കുളിച്ചാൽ ചൊറിച്ചിലുണ്ടാകുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

361​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സ്,​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​വ് ​ഒ​ന്നാം​പ്ര​തി

താ​മ​ര​ശ്ശേ​രി​:​ ​താ​മ​ര​ശ്ശേ​രി​ ​ക​ട്ടി​പ്പാ​റ​യി​ലെ​ ​ഫ്ര​ഷ് ​ക​ട്ട് ​കോഴി അ​റ​വു​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​പ്ലാ​ന്റി​നെ​തി​രെ​ ​ന​ട​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ 361​ ​പേ​ർ​ക്കെ​തി​രെ​ ​താ​മ​ര​ശ്ശേ​രി​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​താ​മ​ര​ശ്ശേ​രി​ ​ബ്ലോ​ക്ക് ​സെ​ക്ര​ട്ട​റി​ ​ടി​ ​മെ​ഹ​റൂ​ഫാ​ണ് ​ഒ​ന്നാം​ ​പ്ര​തി.​ ​ക​ലാ​പം,​ ​വ​ഴി​ ​ത​ട​യ​ൽ,​ ​അ​ന്യാ​യ​മാ​യി​ ​സം​ഘം​ ​ചേ​ര​ൽ,​ ​വ​ധ​ശ്ര​മം,​ ​പൊ​ലീ​സു​കാ​രെ​ ​പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ,​ ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്ത​ൽ​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തി​യാ​ണ് ​കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​ന് ​പു​റ​മെ​ ​പ്ലാ​ന്റി​ന് ​തീ​യി​ട്ട​ ​സം​ഭ​വ​ത്തി​ൽ​ 30​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ ​അ​ഞ്ച് ​എ​ഫ്.​ഐ.​ആ​റു​ക​ളാ​ണ് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​കൊ​ല്ല​ണ​മെ​ന്ന​ ​ഉ​ദ്ദേ​ശ​ത്തോ​ടെ​ ​ക​ണ്ടെ​യ്‌​ന​ർ​ ​ലോ​റി​ ​തീ​വെ​ച്ച് ​ന​ശി​പ്പി​ച്ചു​വെ​ന്നും​ ​മാ​ര​കാ​യു​ധ​ങ്ങ​ളും​ ​സ്‌​ഫോ​ട​ക​ ​വ​സ്തു​ക്ക​ളും​ ​ഉ​പ​യോ​ഗി​ച്ചു​വെ​ന്നും​ ​എ​ഫ്‌.​ഐ.​ആ​റി​ൽ​ ​പ​റ​യു​ന്നു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​ക​ട്ടി​പ്പാ​റ​യി​ലെ​ ​ഫ്ര​ഷ് ​ക​ട്ട് ​അ​റ​വു​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​പ്ലാ​ന്റി​ന് ​മു​ന്നി​ൽ​ ​സ​മ​ര​ക്കാ​രും​ ​പൊ​ലീ​സും​ ​ഏ​റ്റു​മു​ട്ടി​യ​ത്.

വീ​ടു​ക​ളി​ൽ​ ​പൊ​ലീ​സ് റെ​യ്ഡ്;​ ​പ്ര​തി​ഷേ​ധം

കോ​ട​ഞ്ചേ​രി​:​ ​ഫ്ര​ഷ് ​ക​ട്ട് ​ഫാ​ക്ട​റി​യി​ലെ​ ​സം​ഘ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​രാ​ത്രി​ ​നോ​ർ​ത്ത് ​സോ​ൺ​ ​ഐ.​ജി​ ​യ​തീ​ഷ് ​ച​ന്ദ്ര​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ത്തി​ലേ​റെ​ ​ജീ​പ്പു​ക​ളി​ലും​ ​ഒ​രു​ ​ബ​സി​ലു​മെ​ത്തി​യ​ ​പൊ​ലീ​സ് ​സം​ഘം​ ​ക​രി​മ്പാ​ല​ക്കു​ന്ന് ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​റെ​യ്ഡ് ​ന​ട​ത്തി​യെ​ന്ന് ​കോ​ട​ഞ്ചേ​രി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ല​ക്സ് ​തോ​മ​സ് ​പ​റ​ഞ്ഞു.​ ​സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​മാ​ത്ര​മു​ള്ള​ ​വീ​ടു​ക​ളി​ൽ​ ​അ​നാ​വ​ശ്യ​ ​റെ​യ്ഡ് ​ന​ട​ത്തി​ ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്ക​രു​ത്.​ ​ഇ​ത് ​പ്ര​ദേ​ശ​ത്തെ​ ​ജ​ന​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മാ​കി​ല്ല.​ ​ജ​നാ​ധി​പ​ത്യ​ ​രീ​തി​യി​ൽ​ ​തി​ക​ച്ചും​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​ന​ട​ത്തു​ന്ന​ ​സ​മ​ര​ങ്ങ​ളെ​ ​പ്ര​കോ​പി​പ്പി​ച്ച് ​പ്ര​ശ്ന​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​പൊ​ലീ​സ് ​ന​ട​പ​ടി​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​ഇ​ട​പെ​ട​ണം​:​ ​എം.​കെ.​രാ​ഘ​വൻ

കോ​ഴി​ക്കോ​ട്:​ ​താ​മ​ര​ശ്ശേ​രി​ ​'​ഫ്ര​ഷ് ​ക​ട്ട്'​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​കേ​ന്ദ്രം​ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​ ​ജീ​വി​ത​ത്തെ​ ​ബാ​ധി​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ട് ​വ​ർ​ഷ​ങ്ങ​ളാ​യെ​ന്നും​ ​സം​സ്ക​ര​ണ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്നു​ള്ള​ ​അ​സ​ഹ്യ​മാ​യ​ ​ദു​ർ​ഗ​ന്ധം​ ​കാ​ര​ണം​ ​പ്ര​ദേ​ശ​ത്തെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​കു​ടും​ബ​ങ്ങ​ളു​ടെ​ ​ശു​ദ്ധ​വാ​യു​ ​പോ​ലും​ ​നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ ​അ​വ​സ്ഥ​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​എം.​കെ​ ​രാ​ഘ​വ​ൻ​ ​എം.​പി.ജ​ന​പ്ര​തി​നി​ധി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​വി​ഷ​യ​ത്തി​ൽ​ ​പ​ല​ ​ത​വ​ണ​ ​ഇ​ട​പെ​ടു​ക​യും​ ​ജി​ല്ലാ​ ​ക​ള​ക്ട​റെ​ ​ഉ​ൾ​പ്പെ​ടെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യ​തു​മാ​ണ്.​ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ശ്ര​മി​ക്ക​ണ​മെ​ന്നും​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്ക​പ്പെ​ടും​ ​വ​രെ​ ​അ​വ​ർ​ക്ക് ​പൂ​ർ​ണ​ ​പി​ന്തു​ണ​ ​ന​ൽ​കു​മെ​ന്നും​ ​എം.​പി​ ​പ​റ​ഞ്ഞു.

സമഗ്രാന്വേഷണം വേണം​:​ ​സി.​പി.​എം

കോ​ഴി​ക്കോ​ട്:​ ​ഫ്ര​ഷ് ​ക​ട്ട് ​അ​റ​വു​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​കേ​ന്ദ്ര​ത്തി​ന് ​എ​തി​രാ​യ​ ​ജ​ന​കീ​യ​ ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​നു​ഴ​ഞ്ഞു​ ​ക​യ​റി​ ​ക​ലാ​പം​ ​ന​ട​ത്തി​യ​വ​രെ​ ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​ ​നി​യ​മ​ത്തി​ന്റെ​ ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ​സി.​പി.​എം​ ​ജി​ല്ലാ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ക​ട്ടി​പ്പാ​റ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഇ​റ​ച്ചി​പ്പാ​റ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഫ്ര​ഷ്‌​ക​ട്ട് ​അ​റ​വ് ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​കേ​ന്ദ്ര​ത്തി​ലെ​ ​ദു​ർ​ഗ​ന്ധം​കൊ​ണ്ട് ​പൊ​റു​തി​മു​ട്ടി​യ​ ​സ​മീ​പ​വാ​സി​ക​ൾ​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​സ​മ​ര​ത്തി​ലാ​ണ്.​ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​ ​നി​ഷ്‌​ക​ള​ങ്ക​രാ​യ​ ​ജ​ന​ങ്ങ​ളെ​ ​മ​റ​യാ​ക്കി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​സ​മ​ര​ത്തി​ൽ​ ​മു​ൻ​കൂ​ട്ടി​ ​തീ​രു​മാ​നി​ച്ച​ ​പ്ര​കാ​രം​ ​എ​സ്.​ഡി.​പി.​ഐ​ ​അ​ക്ര​മി​ക​ൾ​ ​നു​ഴ​ഞ്ഞ് ​ക​യ​റു​ക​യും​ ​ക​ലാ​പം​ ​അ​ഴി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു.​ ​നി​ര​പ​രാ​ധി​ക​ളാ​യ​ ​ജ​ന​ങ്ങ​ളെ​ ​മു​ൻ​നി​ർ​ത്തി​ ​ക​ലാ​പം​ ​സൃ​ഷ്ടി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​ഗൂ​ഢ​ശ​ക്തി​ക​ളെ​ ​നി​യ​മ​ത്തി​ന് ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്നും​ ​ജി​ല്ലാ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പ്ര​സ്താ​വ​ന​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​കോ​പ​നം​ ​ ഉ​ണ്ടാ​ക്കി​യ​ത് റൂ​റ​ൽ​ ​എ​സ്.​പി​:​ ​മു​സ്ലിം​ ​ലീ​ഗ്

കോ​ഴി​ക്കോ​ട്:​ ​ഫ്ര​ഷ് ​ക​ട്ട് ​പ്ലാ​ന്റി​ന് ​മു​ന്നി​ൽ​ ​ഇ​ര​ക​ൾ​ ​ന​ട​ത്തി​യ​ ​സ​മ​രം​ ​അ​ക്ര​മാ​സ​ക്ത​മാ​ക്കി​യ​ത് ​റൂ​റ​ൽ​ ​എ​സ്.​പി​ ​കെ.​ഇ.​ബൈ​ജു​വാ​ണെ​ന്ന് ​മു​സ്ലീം​ലീ​ഗ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​എ.​റ​സാ​ഖ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​ടി.​ ​ഇ​സ്മ​യി​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​ആ​രോ​പി​ച്ചു.പൊ​ലീ​സാ​ണ് ​പ്ര​കോ​പ​നം​ ​സൃ​ഷ്ടി​ച്ച​തെ​ന്ന് ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ക്ത​മാ​ണ്.​ ​റൂ​റ​ൽ​ ​എ​സ്.​പി​ ​കെ.​ഇ​ ​ബൈ​ജു​വി​നെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​മാ​റ്റി​നി​റു​ത്തി​ ​അ​ന്വേ​ഷി​ക്ക​ണം.​ ​ക​ട്ടി​പ്പാ​റ​ ​പ​ഞ്ചാ​യ​ത്ത് ​അ​നു​മ​തി​ ​റ​ദ്ദാ​ക്കി​യി​ട്ടും​ ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ് ​ഇ​ട​പെ​ട്ടാ​ണ് ​സെ​ക്ര​ട്ട​റി​ ​വ​ഴി​ ​ക​മ്പ​നി​ ​ലൈ​സ​ൻ​സ് ​ന​ൽ​കി​യ​തെ​ന്നും​ ​പ​റ​ഞ്ഞു.​ ​