ലക്ഷ്യം കസേരയല്ല: കെ.സി.വേണുഗോപാൽ

Thursday 23 October 2025 1:51 AM IST

കോഴിക്കോട്: ഏതെങ്കിലും കസേര നോക്കിയല്ല,​ കേരള രാഷ്ട്രീയത്തിൽ താൻ സജീവമായി ഉണ്ടാകുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴയിൽനിന്ന് ജനങ്ങൾ വിജയിപ്പിച്ച എംപിയാണ് ഞാൻ, മാർക്സിസ്റ്റ് പാർട്ടിയെ അധികാരത്തിൽനിന്ന് താഴെ ഇറക്കാൻ വേണ്ടി കേരളത്തിൽ സജീവമായി ഉണ്ടാകും.

പിഎം ശ്രീ നടപ്പാക്കുന്നത് കേരളത്തിൽ ബി.ജെ.പി-സി.പി.എം ഡീലിന്റെ ഭാഗമാണ്. കോൺഗ്രസ് നടപ്പാക്കുന്നു എന്നത് തെറ്റായ ധാരണയാണ്. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് വന്നത് ഇഡി മറച്ചു വച്ചതും ലാവ് ലിൻ കേസ് 40 തവണ മാറ്റി വച്ചതുമായ പരമ്പര തന്നെ ഈ ഡീലിന്റെ ഭാഗമായി നടന്നിട്ടുണ്ട്. ഗാന്ധിയെക്കുറിച്ച് പഠിക്കേണ്ടെന്നും ഗോഡ്സയെക്കുറിച്ച് പഠിക്കണമെന്നുമാണ് കേന്ദ്ര നിലപാട്. ഇത് കോൺഗ്രസ് അംഗീകരിക്കില്ല. ഇത് നടപ്പാക്കുന്നതിനുള്ള കൈക്കൂലിയാണോ 1400 കോടി രൂപയെന്നും അദ്ദേഹം ചോദിച്ചു.

 റെ​ഡ് ​അ​ല​ർ​ട്ടെ​ന്ന് വി.​ഡി.​സ​തീ​ശൻ

കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ത്തി​ന്, ഇ​ന്ന് ​റെ​ഡ് ​അ​ലേ​ർ​ട്ടാ​ണെ​ന്ന് ​മ​റു​പ​ടി​ ​ന​ൽ​കി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ. മ​ഴ​ ​പെ​യ്യു​മോ​യെ​ന്ന് ​നോ​ക്ക​ണ​മെ​ന്ന് ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞ​ ​ശേ​ഷം​ ​സ​തീ​ശ​ൻ​ ​ന​ട​ന്നു​ ​നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​ ​ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഇ​ത്ത​വ​ണ​ ​കൊ​ണ്ടു​പോ​യ​ ​ദ്വാ​ര​പാ​ല​ക​ ​ശി​ൽ​പ​വും​ ​വി​ൽ​ക്കു​മാ​യി​രു​ന്നു.​ ​ആ​റ് ​കൊ​ല്ല​ത്തി​നി​ട​യി​ൽ​ 40​ ​വ​ർ​ഷം​ ​വാ​റ​ണ്ടി​യു​ള്ള​ ​സാ​ധ​നം​ ​വീ​ണ്ടും​ ​മ​ങ്ങി​യെ​ന്നു​ ​പ​റ​ഞ്ഞ് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​യ്ക്ക് ​കൊ​ടു​ത്ത​ത് ​വ​ലി​യ​ ​ക​വ​ർ​ച്ച​യ്ക്ക് ​വേ​ണ്ടി​യാ​ണ്.​ ​ദേ​വ​സ്വം​ ​മാ​ന്വ​ലും​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദേ​ശ​ങ്ങ​ളും​ ​വി​ധി​യും​ ​ലം​ഘി​ച്ചാ​ണ് ​നി​ല​വി​ലെ​ ​ബോ​ർ​ഡ് ​പ്ര​വ​ർ​ത്തി​ച്ച​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നും​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ക്കും​ ​പ​ങ്കു​ണ്ടെ​ന്ന​ത് ​വ​ളെ​ര​ ​വ്യ​ക്ത​മാ​ണ്.​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​രാ​ജി​വെ​യ്ക്ക​ണം.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​ ​ച​വി​ട്ടി​ ​പു​റ​ത്താ​ക്ക​ണം.

പി.​എം​ ​ശ്രീ​ ​ബി.​ജെ.​പി​യു​ടെ​ ​വ​ർ​ഗീ​യ​ ​രാ​ഷ്ട്രീ​യം​ ​അ​ടി​ച്ചേ​ൽ​പി​ക്കാ​നു​ള്ള​ ​അ​ജ​ണ്ട​യാ​ണ്.​ ​എ​ന്നാ​ൽ​ ​സ​ർ​ക്കാ​ർ​ ​മു​ന്നി​ട്ടി​റ​ങ്ങി​ ​അ​ത്ത​രം​ ​നി​ബ​ന്ധ​ന​ക​ളെ​ ​ഒ​ഴി​വാ​ക്കി​ ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ​പ​ണം​ ​വാ​ങ്ങു​ന്ന​തി​ൽ​ ​ത​ങ്ങ​ൾ​ക്ക് ​എ​തി​ർ​പ്പി​ല്ല.​ ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യി​ലെ​ ​സി.​പി.​ഐ​ ​വി​യോ​ജി​പ്പി​നെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഏ​ത് ​സി.​പി.​ഐ​ ​എ​ന്നാ​ണ് ​എം.​വി.​ഗോ​വി​ന്ദൻ പ​റ​ഞ്ഞ​ത്-​സ​തീ​ശ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി..