തന്റെ പേരിൽ അസഭ്യ കവിത പ്രചരിപ്പിക്കുന്നു: ജി.സുധാകരൻ

Thursday 23 October 2025 1:03 AM IST

ആലപ്പുഴ: തുടർച്ചയായ സൈബർ ആക്രമണത്തിനെതിരെ മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ വീണ്ടും രംഗത്ത്. തന്റെ ചിത്രത്തോടൊപ്പം ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത് മന:പ്പൂർവം അപമാനിക്കാനാണ്. 'സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്ന അടിക്കുറിപ്പോടെ ഒരു അസഭ്യ കവിത പ്രചരിക്കുന്നത് കോഴിക്കോടുള്ള സുഹൃത്ത് ശ്രദ്ധയിൽപ്പെടുത്തി. ഗുരുതരമായ ഈ സൈബർ കുറ്റത്തെ പൊലീസ് ശ്രദ്ധിക്കണമെന്ന് 'മുന്നറിയിപ്പ്; ജാഗ്രത' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.

 രാ​ഷ്ട്രീ​യ​ ​അ​ജ​ണ്ട​യ്ക്ക് ​സ​ർ​ക്കാ​ർ​ ​വ​ഴ​ങ്ങ​രു​ത്:​സ​ണ്ണി​ ​ജോ​സ​ഫ്

പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യി​ൽ​ ​ബി.​ജെ.​പി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​അ​ജ​ണ്ട​യ്ക്ക് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വ​ഴ​ങ്ങ​രു​തെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.​നാ​ടി​ന്റെ​ ​പു​രോ​ഗ​തി​ക്കാ​വ​ശ്യ​മാ​യ​ ​ഫ​ണ്ട് ​ല​ഭി​ക്കു​മ്പോ​ൾ​ ​അ​തി​ൽ​ ​ഉ​പാ​ധി​ക​ൾ​ ​പാ​ടി​ല്ല.​കേ​ന്ദ്രം​ ​ന​ൽ​കു​ന്ന​ത് ​ന​മ്മു​ടെ​ ​നി​കു​തി​പ്പ​ണ​മാ​ണ്.​അ​ർ​ഹ​ത​പ്പെ​ട്ട​ ​പ​ണം​ ​വാ​ങ്ങു​ന്ന​ത് ​അ​വ​കാ​ശ​മാ​ണെ​ന്നും​ ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യെ​ ​എ​തി​ർ​ക്കു​ന്ന​ത് ​സി.​പി.​ഐ​യു​ടേ​ത് ​ഉ​റ​ച്ച​നി​ല​പാ​ടാ​ണോ​ ​എ​ന്ന​തി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​സം​ശ​യ​മു​ണ്ടെ​ന്നും​ ​സ​ണ്ണി​ ​ജോ​സ​ഫ് ​വ്യ​ക്ത​മാ​ക്കി.

 സ​മ​ര​ത്തി​ൽ​ ​നു​ഴ​ഞ്ഞു​ ​ക​യ​റ്റ​ക്കാ​രെ​ന്ന് ​ഇ.​പി​ ​ജ​യ​രാ​ജൻ

​താ​മ​ര​ശേ​രി​യി​ലെ​ ​അ​റ​വു​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​പ്ലാ​ന്റ് ​ഫ്ര​ഷ് ​ക​ട്ടി​നെ​തി​രെ​യു​ള്ള​ ​സ​മ​ര​ത്തി​ൽ​ ​നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ന്ന് ​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗം​ ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​ആ​രോ​പി​ച്ചു.​ ​നു​ഴ​ഞ്ഞു​ ​ക​യ​റി​യ​വ​രു​ണ്ടാ​ക്കി​യ​ ​ആ​സൂ​ത്രി​ത​ ​ആ​ക്ര​മ​ണ​മാ​ണ് ​അ​വി​ടെ​ ​ന​ട​ന്ന​ത്.​ ​സ​മ​രം​ ​ചെ​യ്ത​വ​ർ​ക്കെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​ക​ർ​ശ​ന​ന​ട​പ​ടി​ ​വേ​ണം.​ ​അ​ക്ര​മി​സം​ഘ​ത്തി​ൽ​ ​ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​രു​ണ്ടെ​ങ്കി​ൽ​ ​അ​വ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​ ​എ​ടു​ക്ക​ണ​മെ​ന്നും​ ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പി.​എം.​ശ്രീ​ ​പ​ദ്ധ​തി​ ​മു​ന്ന​ണി​യി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്തു​ ​മു​ന്നോ​ട്ടു​ ​പോ​കും.​ ​മു​ന്ന​ണി​യെ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്താ​മെ​ന്ന് ​ആ​രും​ ​ക​രു​തേ​ണ്ടെ​ന്നും​ ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.