തർക്കം അയഞ്ഞു,​ കോൺ. വഴങ്ങി തേജസ്വി മുഖ്യമന്ത്രി സ്ഥാനാർത്ഥി, ഇന്ന് സംയുക്ത പ്രഖ്യാപനം

Thursday 23 October 2025 1:09 AM IST

ന്യൂഡൽഹി: ന്യൂ​ഡ​ൽ​ഹി​:​ ​ബീ​ഹാ​റി​ൽ​ ​മ​ഹാ​മു​ന്ന​ണി​യി​ലെ​ ​ത​ർ​ക്കം​ ​അ​യ​ഞ്ഞു.​ ​കോ​ൺ​ഗ്ര​സ് ​ആ​ർ.​ജെ.​ഡി​ ​നേ​താ​വ് ​തേ​ജ​സ്വി​ ​യാ​ദ​വി​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാ​ൻ​ ​ധാ​ര​ണ​യാ​യി.​ ​ഇ​ന്ന് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​യു​ക്ത​മാ​യി​ ​ഇ​ക്കാ​ര്യം​ ​പ്ര​ഖ്യാ​പി​ക്കും.​ ​മ​ഹാ​മു​ന്ന​ണി​യി​ലെ​ ​ഭി​ന്ന​ത​ ​ഒ​ഴി​വാ​ക്കാ​നാ​ണ് ​തീ​രു​മാ​നം​ ​എ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ 24​ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​തേ​ജ​സ്വി​യും​ ​സം​യു​ക്ത​ ​റാ​ലി​ ​ന​ട​ത്താ​നും​ ​നീ​ക്ക​മു​ണ്ട്.

മഹാസഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ തേജസ്വി ഇന്നലെ സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി ഇന്നലെ കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്‌ണ അല്ലവാരും ലാലു പ്രസാദ് യാദവിനേയും തേജസ്വിയേയും കണ്ടിരുന്നു. കഴിഞ്ഞദിവസം സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫോണിൽ തേജസ്വിയുമായി സംസാരിച്ചതും നിർണായകമായി. ഇതോടെ

സീറ്റുവിഭജനമെന്താകുമെന്ന് വരുംദിവസങ്ങളിലറിയാം. വൈശാലി ജില്ലയിലെ ലാൽഗഞ്ചിൽ, കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചതിനാൽ മത്സരം ഒഴിവായിരുന്നു. പ്രാൺപൂരിലും ധാരണയുണ്ടായേക്കുമെന്നിരിക്കെയാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതായുള്ള വാർത്ത വരുന്നത്. നവംബർ 11ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് പൂർത്തിയാകും.

വ​നി​താ​ ​വോ​ട്ട​ർ​മാ​രെ​ ​ല​ക്ഷ്യ​മി​ട്ട് ​തേ​ജ​സ്വി

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ​ ​ബീ​ഹാ​റി​ലെ​ ​ജീ​വി​ക​ ​ദീ​ദി​മാ​ർ​ക്ക് 30,000​ ​രൂ​പ​ ​പ്ര​തി​മാ​സ​ ​ശ​മ്പ​ള​ത്തോ​ടെ​ ​സ്ഥി​ര​ ​ജോ​ലി​ ​ന​ൽ​കു​മെ​ന്ന് ​രാ​ഷ്ട്രീ​യ​ ​ജ​ന​താ​ദ​ൾ​ ​(​ആ​ർ.​ജെ.​ഡി​)​ ​നേ​താ​വ് ​തേ​ജ​സ്വി​ ​യാ​ദ​വ് ​പ്ര​ഖ്യാ​പി​ച്ചു.​ ​നി​തീ​ഷ് ​കു​മാ​ർ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കി​യ​ ​വ​നി​ത​ക​ൾ​ക്ക് 10,000​ ​രൂ​പ​ ​ന​ൽ​കു​ന്ന​ ​പ​ദ്ധ​തി​ക്ക് ​ബ​ദ​ലാ​യാ​ണ് ​തേ​ജ​സ്വി​യു​ടെ​ ​പ്ര​ഖ്യാ​പ​നം. സ്വ​യം​ ​സ​ഹാ​യ​ ​ഗ്രൂ​പ്പു​ക​ൾ​ ​വ​ഴി​ ​ഗ്രാ​മീ​ണ​ ​വ​നി​ത​ക​ളെ​ ​ശാ​ക്‌​തീ​ക​രി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​പ​ദ്ധ​തി​യി​ലെ​ ​അം​ഗ​ങ്ങ​ളാ​ണ് ​ജീ​വി​ക​ ​ദീ​ദി​മാ​ർ.​ ​ജീ​വി​ക​ ​ദീ​ദി​മാ​രു​ടെ​ ​അ​ടു​ത്ത​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​വാ​യ്പാ​ ​പ​ലി​ശ​ ​എ​ഴു​തി​ത്ത​ള്ളു​മെ​ന്നും​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​പ​ലി​ശ​ ​ര​ഹി​ത​ ​ക്രെ​ഡി​റ്റ് 2,000​ ​രൂ​പ​ ​അ​ധി​ക​ ​അ​ല​വ​ൻ​സ്,​ 5​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​രി​ര​ക്ഷ​ ​എ​ന്നി​വ​ ​ല​ഭി​ക്കു​മെ​ന്നും​ ​തേ​ജ​സ്വി​ ​അ​റി​യി​ച്ചു. ക​രാ​ർ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്നും​ ​ര​ണ്ട് ​വ​ർ​ഷം​ ​വ​രെ​യു​ള്ള​ ​വാ​യ്പ​ക​ളു​ടെ​ ​പ​ലി​ശ​ ​എ​ഴു​തി​ത്ത​ള്ളു​മെ​ന്നും​ ​തേ​ജ​സ്വി​ ​യാ​ദ​വ് ​പ്ര​ഖ്യാ​പി​ച്ചു.​ ​ഭ​വ​നം,​ഭ​ക്ഷ​ണം,​വ​രു​മാ​നം​(​മാ​-​മ​ക്കാ​ൻ,​അ​ന്ന,​ആം​ദാ​നി​)​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ബേ​ട്ടി​(​ബെ​നി​ഫി​റ്റ്,​ ​എ​ജ്യൂ​ക്കേ​ഷ​ൻ,​ ​ട്രെ​യി​നിം​ഗ്,​ ​ഇ​ൻ​കം​)​എ​ന്നീ​ ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ളും​ ​അ​ദ്ദേ​ഹം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​കു​ടും​ബ​ങ്ങ​ളെ​ ​ശ​ക്തി​പ്പെ​ടു​ത്തി,​ ​ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​പ​ദ്ധ​തി​ക​ളെ​ന്ന് ​തേ​ജ​സ്വി​ ​പ​റ​ഞ്ഞു.