ഇന്ധനച്ചോർച്ച; ഇൻഡിഗോ അടിയന്തര ലാൻഡിംഗ് നടത്തി

Thursday 23 October 2025 1:12 AM IST

ലക്നൗ: ഇന്ധനച്ചോർച്ചയെ തുടർന്ന് ഇൻഡിഗോ വിമാനം ഉത്തർപ്രദേശിലെ വാരാണസിയിൽ ഇന്നലെ അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിൽ 166 യാത്രികരാണുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. സംഭവത്തെ കുറിച്ച് എയർപോർട്ട് അധികൃതർ അന്വേഷണം ആരംഭിച്ചു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചതായും വാരാണസി പൊലീസ് അറിയിച്ചു.