പഞ്ചാബി ഗായകന് വെടിയേറ്റു
Thursday 23 October 2025 7:28 AM IST
ഒട്ടാവ: കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പഞ്ചാബി ഗായകൻ തേജി കഹ്‌ലോണിന് വെടിയേറ്റു. അപകടനില തരണം ചെയ്തെന്നാണ് സൂചന. രാജസ്ഥാൻ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് രോഹിത് ഗോദാരയുടെ സംഘമാണ് പിന്നിൽ. മറ്റൊരു ഗുണ്ടാസംഘത്തിന് വിവരങ്ങൾ കൈമാറിയെന്ന് ആരോപിച്ചാണ് ആക്രമണം. കനേഡിയൻ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ത്യൻ ഏജൻസികൾ തേടുന്ന ഗോദാര നിലവിൽ യു.കെയിലാണെന്ന് കരുതുന്നു.