അസ്മിന രണ്ട് കുട്ടികളുടെ അമ്മ, ഹോട്ടലിൽ പാചകക്കാരിയായിരിക്കെ റിസപ്ഷനിസ്റ്റായ ജോബിയുമായി പ്രണയം; ഒടുവിൽ അരുംകൊല

Thursday 23 October 2025 8:20 AM IST

ആറ്റിങ്ങൽ: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടകര സ്വദേശി അസ്മിനയാണ് (38) ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫായ കോട്ടയം പുതുപ്പള്ളി സ്വദേശി റോയി എന്ന ജോബി ജോർജാണ് (30) യുവതിയെ ഇവിടെ എത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാവിനായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

കായംകുളത്തെ ഹോട്ടലിൽ വച്ചാണ് അസ്മിനയും ജോബിയും പരിചയപ്പെട്ടത്. അവിടെ പാചകക്കാരിയായിരുന്നു യുവതി, ജോബി റിസപ്ഷനിസ്റ്റും. പരിചയം പ്രണയത്തിലെത്തി. ​ ​റോ​യി​യും​ ​അ​സ്‌​മി​ന​യും​ ​കാ​യം​കു​ളം,​​​മാ​വേ​ലി​ക്ക​ര​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഒ​ന്നി​ച്ചു​താ​മ​സി​ച്ചി​രു​ന്ന​താ​യി​ ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ഒരാഴ്ച മുമ്പാണ് ജോബി ആറ്റിങ്ങലിലെ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. തിരിച്ചറിയൽ കാർഡൊന്നും നൽകിയിരുന്നില്ല. ഇതിനിടയിൽ ഭാര്യയാണെന്ന് പറഞ്ഞ് ചൊവ്വാഴ്ച രാത്രി യുവതിയെ ലോഡ്ജിലെത്തിച്ചു.

അസ്മിനയെ മുറിയിലാക്കിയ ശേഷം ജോബി സഹപ്രവർത്തകർക്കൊപ്പം റിസപ്ഷനിലെത്തിയിരുന്നു. രാത്രി ഒന്നരയോടെയാണ് ഇയാൾ മുറിയിലേക്ക് പോയതെന്നാണ് സഹപ്രവർത്തകർ പറയുന്നത്. രാവിലെ ഇരുവരെയും കാണാതായതോടെ ജീവനക്കാർ വാതിലിൽ മുട്ടി. തുറക്കാതായതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ക​ട്ടി​ലി​ൽ​ ​കി​ട​ക്കു​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു ​ ​മൃ​ത​ദേ​ഹം.​ ​കൈ​യി​ലും​ ​ത​ല​യി​ലും​ ​ശ​രീ​ര​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​മു​റി​വേ​റ്റി​ട്ടു​ണ്ടെ​ന്നും​ ​വ​സ്ത്ര​ത്തി​ലും​ ​ചു​മ​രി​ലും​ ​ത​റ​യി​ലും​ ​ക​ട്ടി​ലി​ലും​ ​ര​ക്തം​ ​പു​ര​ണ്ടി​ട്ടു​ള്ള​താ​യി​ ​ക​ണ്ടെ​ത്തി​യെ​ന്നും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​മു​റി​യി​ൽ​ ​പൊ​ട്ടി​യ​ ​മ​ദ്യ​ക്കു​പ്പി​യു​മു​ണ്ട്.​ ​പി​ടി​വ​ലി​ ​ന​ട​ന്ന​തി​ന്റെ​ ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നും​ ​ത​ല​യി​ൽ​ ​കു​പ്പി​കൊ​ണ്ട് ​അ​ടി​ച്ച​തി​ലു​ണ്ടാ​യ​ ​പ​രി​ക്കാ​യി​രി​ക്കാം​ ​മ​ര​ണ​കാ​ര​ണ​മെ​ന്നു​മാ​ണ് ​സം​ശ​യം.​ ​

ബുധനാഴ്ച പുലർച്ചെ നാലരയോടെ ജോബി ലോഡ്ജിൽ നിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. കൊലപാതകത്തിൽ ജോബിയെക്കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.​ ​രാ​ത്രി​ ​ഇ​വ​രെ​ ​അന്വേഷിച്ച്​ ​മ​റ്റൊ​രാ​ൾ​ ​എ​ത്തി​യി​രു​ന്ന​തായി ലോഡ്ജിലെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. യുവതി വിവാഹമോചിതയാണെന്നാണ് വിവരം. രണ്ട് കുട്ടികളുണ്ട്.