സ്റ്റണ്ട്   മാസ്റ്റർ   മലേഷ്യ  ഭാസ്കർ   അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ  തുടർന്ന്

Thursday 23 October 2025 1:32 PM IST

ക്വാലാലംപൂർ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിബിമലയിൽ, ഫാസിൽ, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ മുതിർന്ന മുൻനിര സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

ഫ്രണ്ട്സ്, കൈ എത്തും ദൂരത്ത്, മൈ ഡിയർ കരടി,അമൃതം, ബോഡി ഗാർഡ് എന്നിവയാണ് അദ്ദേഹം സംഘട്ടന സംവിധാനം നിർവഹിച്ച മലയാള ചിത്രങ്ങൾ. സംസ്കാരം മലേഷ്യയിൽ നടക്കും.