ചിത്രരചന മത്സരം സംഘടിപ്പിച്ചു
Friday 24 October 2025 12:35 AM IST
കോട്ടയം : തപസ്യ കലാസാഹിത്യ വേദിയുടെ സുവർണ്ണ ജയന്തിയോടനുബന്ധിച്ച് കോട്ടയത്ത് സംഘടിപ്പിച്ച സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള അഖിലകേരള ചിത്രരചന മത്സരം ഫിലിം ക്യാരക്ടർ കൺസെപ്റ്റ് ആർട്ടിസ്റ്റ് സേതു ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണൻ,സംസ്ഥാന സമിതി അംഗം വി.ജി. ജയദേവ്,ജില്ലാ പ്രസിഡന്റ് ഡോ.പത്മിനി കൃഷ്ണൻ,ജില്ലാ ജനറൽ സെക്രട്ടറി രാജു ടി.പത്മനാഭൻ ,വേണുഗോപാലക്കുറുപ്പ്, ആർട്ടിസ്റ്റ് ദാസ് മോഹനൻ ,പി.എൻ ബാലകൃഷ്ണൻ, എം.സി വേണുഗോപാൽ, ദിനീഷ് കെ.പുരുഷോത്തമൻ, ബിനോയ് സി തൃക്കോതമംഗലം എന്നിവർ നേതൃത്വം നൽകി.