രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Friday 24 October 2025 12:35 AM IST
തീക്കോയി: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്, റോവർ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെയും , കൊഴുവനാൽ ലയൺസ് ക്ലബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട എസ്.ഐ ബിനു വി.എൽ മുഖ്യപ്രഭാഷണവും, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും, ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണവും നടത്തി.