അപേക്ഷ ക്ഷണിച്ചു
Friday 24 October 2025 12:36 AM IST
കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മൂന്നുമാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി, ഡി.ടി.പി കോഴ്‌സുകളിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 - 25. യോഗ്യത: എസ്.എസ്.എൽ.സി, (ഡി.ടി.പി കോഴ്‌സിന് ഡാറ്റാ എൻട്രി/ ഇംഗ്‌ളീഷ് ടൈപ്പ് റൈറ്റിംഗ് ലോവർ/ തത്തുല്യ യോഗ്യത). നവംബർ 17 ന് വൈകിട്ട് 4.30ന് മുൻപായി അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 04842623304.