സിമ്പോസിയം ഉദ്ഘാടനം

Friday 24 October 2025 12:37 AM IST

ചങ്ങനാശേരി: ഐ.എൻ.ടി.യു.സി ചങ്ങനാശേരി റീജിയണൽ കമ്മിറ്റി ത്രിതല പഞ്ചായത്തുകളിൽ തൊഴിലാളികൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പി.എച്ച് അഷ്‌റഫ്, കുഞ്ഞുമോൻ പുളിമ്മൂട്ടിൽ, ബെന്നി ജോസഫ്, ജോബ് വിരുത്തികരി, അഡ്വ.അനൂപ് വിജയൻ, സോജി മാടപ്പള്ളി, സുരേഷ് പായിപ്പാട്, സെബാസ്റ്റ്യൻ ആന്റണി, ലൈജു തുരുത്തി, കെ. ഷാജഹാൻ, രാജു ആര്യാട്ടുതടം, നിജു വാണിയപുരക്കൽ, ജോൺസൻ പുതുപ്പറമ്പിൽ, പി.എൻ നിഷാദ്, ജോബി മാത്യു, വി. വി മോഹനൻ നായർ, ബേബി തോമസ്, ജോമോൻ ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.