ആരോഗ്യ മേഖലയെ തകർക്കാൻ ശ്രമം

Friday 24 October 2025 1:14 AM IST

മുണ്ടക്കയം : ആരോഗ്യ മേഖലയെ തകർക്കാൻ ഗൂഢാലോചന നത്തുന്നതായി മന്ത്രി വീണാജോർജ്. മുണ്ടക്കയം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സാസംവിധാനവും എക്‌സ്‌റേ യൂണിറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തപ്രസിഡന്റ് അജിത രതീഷ്, വെസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി, ജില്ലാ മെഡിക്കൽ ആഫീസർ ഡോ.എൻ.പ്രിയ, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ജില്ലപഞ്ചായത്തംഗം പി.ആർ.അനുപമ, ബ്ലോക്ക് അംഗങ്ങളായ പി.കെ. പ്രദീപ്, ഷക്കീല നസീർ, ടി.ജെ. മോഹനൻ, ടി.എസ്. കൃഷ്ണകുമാർ, സാജൻ കുന്നത്ത് , അനു ഷിജു എന്നിവർ സംസാരിച്ചു.