‘കഥപറയാം കാതോർത്തിരിക്കൂ’
Friday 24 October 2025 1:15 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ വനിതാ ജംഗ്ഷന്റെ ഭാഗമായി വനിതാ തീയേറ്റർ ‘കഥപറയാം കാതോർത്തിരിക്കൂ’ എന്ന ലഹരി വിരുദ്ധ ബോധവത്കരണ നാടകം അവതരിപ്പിച്ചു.വിജയൻ പാലാഴി രചിച്ച നാടകം ദേവദത്തനാണ് സംവിധാനം ചെയ്തത്. അങ്കണവാടി അദ്ധ്യാപകരായ ഷൈല.എൽ,അശ്വതി.സി.നായർ,ധനലക്ഷ്മി.എസ്,അനിത.ആർ,നിത്യ.പി.ആർ,ദീപ ആർ.വി,പ്രീതാകുമാരി.വി.ആർ, സുനിത.കെ,സുജ കമല,ബേബി വേദ എന്നിവർ വേഷമിട്ടു. തുടർന്ന് നടന്ന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ എസ്. കുമാരി അദ്ധ്യക്ഷത വഹിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസറും സ്നേക്ക് റെസ്ക്യുവറുമായ ഡോ. രോഷ്ണി. ജി.എസ് മുഖ്യ അതിഥിയായി.