ട്രിവാൻഡ്രം തിരുമല ലയൺസ് ക്ലബ്
Friday 24 October 2025 1:15 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം തിരുമല ലയൺസ് ക്ലബിന്റെ അഭിമുഖ്യത്തിൽ നെടുമങ്ങാട് മഞ്ച ഗവ. പോളിടെക്നിക്കിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ലയൺസ്ക്ലബ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെക്രട്ടറി ടി.ബിജു കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സുധീർഖാൻ അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് അസിസ്റ്റന്റ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. അനിൽകുമാർ ക്ലാസെടുത്തു. പ്രിൻസിപ്പൽ സെക്രട്ടറി എസ്. അനിൽകുമാർ, പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ മഞ്ജുഷ.ടി.ടി, സ്റ്റാഫ് സെക്രട്ടറി നാസറുദ്ദീൻ, ക്ലബ് ട്രഷറർ ശ്രീകുമാർ.ബി നായർ,സനിത,കുക്കൂ ശ്രീകുമാർ,രജിത ശ്രീകുമാർ എന്നിവർ പങ്കെടുത്തു.