'വിഷൻ 2031 ലോകം കൊതിക്കും കേരളം'
Friday 24 October 2025 12:40 AM IST
പീരുമേട്: കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'വിഷൻ 2031 ലോകം കൊതിക്കും കേരളം' എന്ന സെമിനാറിന് 25ന് കുട്ടിക്കാനം മരിയൻ കോളേജിൽ നടക്കും. സംസ്ഥാന ടൂറിസം വികസന സമിതിയുടെ സഹകരണത്തോടെയാണ് പരിപാടി. ടൂറിസം മേഖലയിലെ പ്രമുഖർ, വിദേശ പ്രതിനിധികൾ, വ്യവസായ രംഗത്തെ പ്രമുഖർ, പ്രൊഫഷണലുകൾ, യുവ സംരംഭകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുക്കുന്ന ഈ സെമിനാറിൽ ടൂറിസം മേഖലയുടെ ഭാവിയെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ നടക്കും.