ഒറ്റൂരിലെ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

Friday 24 October 2025 1:22 AM IST

കല്ലമ്പലം: ഒറ്റൂരിലെ കായിക പ്രേമികളുടെ സ്വപ്‌നമായ ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമായി. വി.എസ്. അച്യുതാനന്ദന്റെ പേരിൽ അറിയപ്പെടുന്ന കളിക്കളം ഒ.എസ്. അംബിക എം.എൽ.എ നാടിന് സമർപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ നന്ദിയും പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ,കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ,ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി,മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്, ബ്ലോക്ക് പഞ്ചായത്തംഗം ഡി.എസ്. പ്രദീപ്,മുൻ ഇന്ത്യൻ വനിതാ വോളിബോൾ ക്യാപ്ടൻ അശ്വനി എസ്.കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.ലിജ,വി.സത്യബാബു, ഡി.രാഗിണി,മെമ്പർമാരായ ഷാൻ,ഷിനി,വിദ്യ,ഷിബി,സത്യപാൽ,ലളിതാംബിക,നിമ്മി അനിരുദ്ധൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗിരീഷ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

ഒറ്റൂർ പഞ്ചായത്തിൽ കായിക മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന അശ്വനി എസ്.കുമാറിനെയും വനിതാ തിയേറ്റർ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

5 പഞ്ചായത്തുകൾക്ക് പ്രയോജനപ്പെടും

ഒറ്റൂർ പഞ്ചായത്തിലെ നീറുവിളയിലാണ് ‌സ്റ്റേഡിയം. ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം ഒറ്റൂരിനെ കൂടാതെ മണമ്പൂർ, കരവാരം നാവായിക്കുളം,ചെറുന്നിയൂർ പഞ്ചായത്തുകൾക്കും പ്രയോജനപ്പെടും. 2017ൽ മുൻ എം.എൽ.എ ബി.സത്യൻ മൂന്നു ഘട്ടങ്ങളിലായി 1.28 കോടി രൂപ അനുവദിച്ചതോടെയാണ് നിർമ്മാണം ആരംഭിച്ചത്. തുടർന്ന് സാങ്കേതിക കാരണങ്ങളാൽ പണി മന്ദഗതിയിലായി. ശുചിമുറി ഉൾപ്പെടെ അവശേഷിച്ച പണികൾക്ക് ഒ.എസ്.അംബിക എം.എൽ.എ ഫണ്ടനുവദിച്ചതോടെ പണികൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. 2 കോടി 27 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌റ്റേഡിയം പൂർത്തീകരിച്ചത്. 350 പേർക്ക് ഒരേസമയം ഇവിടെയിരിക്കാം.