മുടപുരം യു.പി.എസിൽ വർണക്കൂടാരം
Friday 24 October 2025 2:24 AM IST
മുടപുരം: പ്രീപ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുടപുരം യു.പി.എസിൽ 10 ലക്ഷം രൂപ വിനിയോഗിച്ച് ഒരുക്കിയ വർണക്കൂടാരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രി.പി.സി ഉദ്‌ഘാടനം ചെയ്തു. കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സുലഭ.എസ്,സുനിൽ.ടി,വിനിത.എസ്,മെമ്പർമാരായ പി.പവനചന്ദ്രൻ,കടയറ ജയചന്ദ്രൻ,സൈജ നാസർ,ഹെഡ്മിസ്ട്രസ് ബീന.സി.ആർ,ലീന.എസ്.എൻ,ഡി.ബാബുരാജ്,ഗൗതമി.എസ്.നായർ, കാർത്തു.എസ്,പ്രിയങ്ക.എസ്.എസ്,ശ്രീലത.എസ്, കിരൺ തുടങ്ങിയവർ പങ്കെടുത്തു.