കാച്ചാണി വിശുദ്ധ യൂദാ തദേവൂസ് ദേവാലയം

Friday 24 October 2025 1:25 AM IST

കാച്ചാണി: കാച്ചാണി വിശുദ്ധ യൂദാ തദേവൂസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാളിന് തുടക്കമായി. കൊടിയേറ്റിന് ഇടവക വികാരി ഫാ.രജീഷ് രാജൻ നേതൃത്വം നൽകി. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ക്രിസ്തുരാജപുരം ഇടവക വികാരി ഫാ.അഗസ്റ്റിൻ ജോൺ മുഖ്യകാർമ്മികത്വം വഹിച്ചു. വട്ടിയൂർക്കാവ് ഫെറോന വികാരി ഫാ.അനീഷ് ഫെർണാണ്ടസ് വചനപ്രഘോഷണം നടത്തി. ദിവ്യബലിക്കു ശേഷം പ്രാചീന കലാരൂപമായ കമ്പടവ് കളി നടന്നു.ശനിയാഴ്ച വരെ വൈകിട്ട് 6ന് ജപമാല,നൊവേന,ദിവ്യബലിയും നടക്കും. വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ ചപ്ര പ്രദക്ഷിണം ശനിയാഴ്ച നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ.നെറ്റോ മുഖ്യകാർമ്മികത്വം വഹിക്കും.