നവജീവൻ അങ്കണവാടി ഉദ്ഘാടനം

Friday 24 October 2025 1:26 AM IST

കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ കോട്ടയ്ക്കൽ വാർഡിലെ കടവിള നവജീവൻ അങ്കണവാടിക്ക് പുതിയ മന്ദിരമായി. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത നിർവഹിച്ചു.വൈസ് പ്രസിഡന്റ് ആർ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.നവാർഡ് മെമ്പർ അനോബ് ആനന്ദ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്. വിജയലക്ഷ്മി, ചെയർമാൻ കെ. അനിൽകുമാർ ,പഞ്ചായത്ത് അംഗങ്ങളായ നിസാമുദ്ദീൻ നാലപ്പാട്ട്, ബി. യു.അർച്ചന, ഉഷ, സി.ഡി.പി.ഒ എസ് .ഷജീലാ ബീവി,സൂപ്പർവൈസർ വി.ചിത്രകുമാരി ,സി .ഡബ്ലു.എഫ് രേവതി തുടങ്ങിയവർ സംസാരിച്ചു.