കാന്തയുടെ കൺമണിയായി ഭാഗ്യശ്രീ ബോർസെ
മനസിൽ തൊടുന്ന ഈണവുമായി "കണ്മണി നീ" എന്ന ഗാനത്തിൽ ദുൽഖർ സൽമാൻ ചിത്രം കാന്ത. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന കാന്ത യിലെ ഗാനം ചേർത്തു പിടിക്കുകയാണ് ശ്രോതാക്കൾ . ഗാനം രചിച്ചത് ദീപിക കാർത്തിക് കുമാറും ആലപിച്ചത് പ്രദീപ് കുമാറുമാണ്. ഝാനു ചന്റർ ആണ് ഈണം . ദുൽഖർ സൽമാനും ഭാഗ്യശ്രീ ബോർസെയും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ ഗാനത്തിലൂടെ അവതരിപ്പിക്കുന്നു. ഇവരുടെ ബന്ധത്തിന്റെ ആഴവും ഗാനത്തിന്റെ മനോഹരമായ വരികളിലുണ്ട്. റാണ ദഗുബട്ടി, സമുദ്രക്കനി എന്നിവരാണ് മറ്റ് താരങ്ങൾ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, റാണ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മാണം. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗുബട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമ്മാതാക്കൾ. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും നവംബർ 14ന് റിലീസ് ചെയ്യും. വേഫറെർ ഫിലിംസ് കേരളത്തിൽ വിതരണം . ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, പി.ആർ.ഒ ശബരി.