മോഹൻലാലും പ്രകാശ് വർമ്മയും ബിനു പപ്പുവും വീണ്ടും ഒന്നിക്കുന്നു

Friday 24 October 2025 3:30 AM IST

തു​ട​രും​ ​എ​ന്ന​ ​ബ്ലോ​ക് ​ബ​സ്റ്റ​റി​ന് ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​പ്ര​കാ​ശ് ​വ​ർ​മ്മ​യും​ ​ബി​നു​ ​പ​പ്പു​വും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​അ​ഭി​നേ​താ​വാ​യ​ ​ഓ​സ്റ്റി​ൻ​ ​ഡാ​ൻ​ ​തോ​മ​സ് ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ഇ​വ​ർ​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​ തു​ട​രും​ ​സി​നി​മ​യി​ൽ​ ​നാ​യ​ക​നാ​യ​ ​ബെ​ൻ​സ് ​എ​ന്ന​ ​ഷ​ൺ​മു​ഖ​വും​ ​പ്ര​തി​നാ​യ​ക​നാ​യ​ ​സി.​ഐ.​ ​ജോ​ർ​ജ് ​സാ​റി​നെ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​കാ​ശ് ​വ​ർ​മ്മ​യും​ ​എ​സ്.​ഐ ​ ​ബെ​ന്നി​യെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബി​നു​ ​പ​പ്പു​വും​ ​ഒ​രു​മി​ക്കു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ. ​മോ​ഹ​ൻ​ലാ​ൽ​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ ​എ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​ഈ​രാ​റ്റു​പേ​ട്ട​ ​എ​സ്.​ഐ​ ​ആ​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ​ ​എ​ത്തു​ന്ന​തെ​ന്നാ​ണ് ​വി​വ​രം.​ ​ജീ​ത്തു​ ​ജോ​സ​ഫി​ന്റെ​ ​ദൃ​ശ്യം​ 3​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​ഡാ​ൻ​ ​ഓ​സ്റ്റി​ൻ​ ​തോ​മ​സി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കും.​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​എ​ന്നാ​ണ് ​സൂ​ച​ന.​ ​ചി​ത്ര​ത്തി​ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ഇ​ഷ്ക്ക്,​ ​പു​ള്ളി​ക്കാ​ര​ൻ​ ​സ്‌​റ്റാ​റാ,​ ​മ​ഹാ​റാ​ണി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യ​ ​ര​തീ​ഷ് ​ര​വി​യാ​ണ്.​ ​ത​ല്ലു​മാ​ല​ ,​​​ ​വി​ജ​യ് ​സൂ​പ്പ​റും​ ​പൗ​ർ​ണ​മി​യും,​​​ ​ഗാ​ന​ഗ​ന്ധ​ർ​വ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​വേ​ഷ​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ന​ട​ൻ​ ​ആ​ണ് ​ഓ​സ്റ്റി​ൻ​ ​ഡാ​ൻ​ ​തോ​മ​സ്.​ ​എ​ൽ​ 365​ ​എ​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​പേ​രി​ട്ട​ ​ചി​ത്ര​ത്തി​ന് ​ഈ​രാ​റ്റു​പേ​ട്ട​ ​ആ​ണ് ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ദ്യ​മാ​യി​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ചി​ത്ര​ത്തി​നു​ണ്ട്.​ ​ ആ​ഷി​ഖ് ​ഉ​സ്മാ​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​ഞ്ചാം​പാ​തി​ര​യു​ടെ​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​റാ​യി​രു​ന്നു​ ​ഓ​സ്റ്റി​ൻ.​ ​ന​സ്ളി​ൻ,​ ​ഷ​റ​ഫു​ദ്ദീ​ൻ,​​​ ​സം​ഗീ​ത് ​പ്ര​താ​പ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മോ​ളി​വു​ഡ് ​ടൈം​സ്,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ന​സ്ള​ൻ,​ ​ഗ​ണ​പ​തി,​ ​അ​ർ​ജു​ൻ​ദാ​സ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ടോ​ർ​പി​ഡേ​ ​എ​ന്നി​വ​യാ​ണ് ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​മ​റ്റ് ​പ്രോ​ജ​ക്ടു​ക​ൾ.​ ​ടോ​ർ​പി​ഡോ​യു​ടെ​ ​ര​ച​ന​ ​ബി​നു​ ​പ​പ്പു​ ​ആ​ണ്.