സി.പി.ഐ നൂറാം വാർഷികാഘോഷം 26ന്

Thursday 23 October 2025 8:31 PM IST

പയ്യന്നൂർ : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി 100ാം വാർഷികത്തിന്റെ ഭാഗമായുള്ള ശതാബ്ധി ആഘോഷം 26 ന് വൈകീട്ട് നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കും ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബര ഘോഷയാത്ര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച് ഗാന്ധി പാർക്കിൽ സമാപിക്കും. വിളംബരജാഥയുടെ മുന്നിലായി വനിത പ്രവർത്തകരുടെ വാദ്യസംഘം, അതിനു പുറകിലായി ചുവപ്പ് വളന്റിയർ മാർച്ച്. ഇതിനു പുറകിലായി നൂറാം വാർഷികത്തിന്റെ പ്രതീകമായി നൂറ് വനിതകൾ കേരളീയ വേഷത്തിൽ 100 പതാകകളേന്തി മാർച്ച് ചെയ്യും.തൊട്ടു പിന്നിൽ പാർട്ടി നേതാക്കളും കുടുംബങ്ങളും അണിനരക്കുന്ന ബഹുജനമാർച്ച്. പൊതു സമ്മേളനം പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും.അജിത് കോളാടി, സി.പി. സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിക്കും.വാർത്താസമ്മേളനത്തിൽ ജില്ല എക്സിക്യുട്ടീവ് അംഗം കെ.വി.ബാബു, മണ്ഡലം സെക്രട്ടറി വി.ബാലൻ, ജില്ല കൗൺസിൽ അംഗം എം.രമാകൃഷ്ണൻ, കെ.വി. പത്മനാഭൻ, എൻ.പി.ഭാസ്‌കരൻ സംബന്ധിച്ചു.