കുടുംബശ്രീ വിപണനകേന്ദ്രം ഉദ്ഘാടനം

Thursday 23 October 2025 8:33 PM IST

തൃക്കരിപ്പൂർ :തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ വനിതാഘടക പദ്ധതിയിൽ ഉൾപ്പെടുത്തി തങ്കയം മുക്കിൽ നിർമ്മിച്ച വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി ഡി.എസ് ചെയർ പേഴ്സൺ എം.മാലതിക്ക് താക്കോൽ കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം. സൗദ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണത്തിന് ഉൽപ്പാദന വിപണന ശൃംഖല വിപുലപ്പെടുത്തുന്നതിന് വനിതാ ഘടക പദ്ധതിയിൽ 4.54 ലക്ഷം രൂപ ചെലവഴിച്ചാണ് വിപണന കേന്ദ്രം നിർമ്മിച്ചത്. യോഗത്തിൽ വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹാഷിം കാരോളം, മെമ്പർമാരായ ഫായിസ് ബീരിച്ചേരി, കെ.വി.കാർത്ത്യായനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രമീള ബോബി, എൽ.എസ്.ജി.ഡി. അസി.എൻജിനീയർ അനുസൂര്യ, അസി.സെക്രട്ടറി സി എ.സിബി ജോർജ്ജ് , തുടങ്ങിയവർ പങ്കെടുത്തു.വാർഡ് മെമ്പർ എം.രജീഷ്ബാബു സ്വാഗതം പറഞ്ഞു.