പ്രഭാസിന്റെ ഫൗസി , സീതാരാമം സംവിധായകന്റെ ചിത്രം

Friday 24 October 2025 3:33 AM IST

തെ​ലു​ങ്ക് ​സൂ​പ്പ​ർ​താ​രം​ ​പ്ര​ഭാ​സി​നെ​ ​നാ​യ​ക​നാ​ക്കി​ ​ഹ​നു​ ​രാ​ഘ​വ​പു​ടി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഫൗ​സി​ ​എ​ന്ന് ​പേ​രി​ട്ടു.​ ​പ്ര​ഭാ​സി​ന്റെ​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​ടൈ​റ്റി​ൽ​ ​പോ​സ്റ്റ​ർ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തി​റ​ക്കി. 'എ​ ​ബ​റ്റാ​ലി​യ​ൻ​ ​ഹു​ ​വോ​ക്‌​സ് ​എ​ലോ​ൺ​"​ ​എ​ന്ന​ണ് ​ടാ​ഗ്‌​ലൈ​ൻ.​ ​പ്ര​ഭാ​സി​ന്റെ​ ​ലു​ക്കും​ ​പോ​സ്റ്റ​റി​ലൂ​ടെ​ ​പു​റ​ത്തു​വി​ട്ടു.​ ​ച​രി​ത്ര​ത്താ​ളു​ക​ളി​ൽ​ ​മ​റ​ഞ്ഞു​ ​പോ​യ​ ​ധീ​ര​ ​യോ​ദ്ധാ​വി​ന്റെ​ ​ക​ഥ​യാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​ദു​ൽ​ഖ​‌​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യ​ ​സീ​താ​ ​രാ​മം​ ​എ​ന്ന​ ​ബ്ലോ​ക്ക്ബ​സ്റ്റ​ർ​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ഹ​നു​ ​രാ​ഘ​വ​പു​ടി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഫൗ​സി​ 1940​ ​ക​ളു​ടെ​ ​പ​ശ്‌​ചാ​ത്ത​ല​ത്തി​ൽ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ച​രി​ത്ര​ ​സി​നി​മ​യാ​ണ് .​ ​അ​ന്താ​രാ​ഷ്ട്ര​സാ​ങ്കേ​തി​ക​ ​നി​ല​വാ​ര​ത്തി​ൽ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ഇ​മാ​ൻ​വി​ ​ആ​ണ് ​നാ​യി​ക.​ ​ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​അ​നു​പം​ ​ഖേ​ർ,​ ​മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി,​ ​ജ​യ​പ്ര​ദ​ ​എ​ന്നി​വ​ർ​ ​മ​റ്റു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.

തെ​ലു​ങ്ക്,​ ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​ഹി​ന്ദി,​ ​ക​ന്ന​ഡ​ ​ഉ​ൾ​പ്പെ​ടെ​ ​ആ​റു​ ​ഭാ​ഷ​ക​ളി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തു​ന്ന​ ​ചി​ത്രം​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ന​വീ​ൻ​ ​യെ​ർ​നേ​നി​യും​ ​വൈ.​ ​ര​വി​ശ​ങ്ക​റും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. പ്ര​ഭാ​സും​ ​ഹ​നു​ ​രാ​ഘ​വ​പു​ഡി​യും​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്‌​സും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​ടി​ ​സീ​രീ​സ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗു​ൽ​ഷ​ൻ​ ​കു​മാ​ർ,​ ​ഭൂ​ഷ​ൺ​ ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​-​ ​സു​ദീ​പ് ​ചാ​റ്റ​ർ​ജി​ ,​ ​സം​ഗീ​തം​-​ ​വി​ശാ​ൽ​ ​ച​ന്ദ്ര​ശേ​ഖ​ർ,​ ​എ​ഡി​റ്റിം​ഗ്-​ ​കോ​ട്ട​ഗി​രി​ ​വെ​ങ്കി​ടേ​ശ്വ​ര​ ​റാ​വു,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​-​ ​അ​നി​ൽ​ ​വി​ലാ​സ് ​ജാ​ദ​വ്,​ ​വ​രി​ക​ൾ​-​ ​കൃ​ഷ്ണ​കാ​ന്ത്,​ ​പി.​ ​ആ​ർ.​ഒ​ ​ശ​ബ​രി.