നവീകരിച്ച ശ്മശാനം നാടിന് സമർപ്പിച്ചു

Thursday 23 October 2025 8:35 PM IST

പയ്യന്നൂർ : രാജ്മോഹൻ ഉണ്ണിത്താൻ എം.പി. യുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കേളോത്ത് തായിനേരിയിൽ എസ്.സി.വിഭാഗക്കാർക്കായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ശ്മശാനംരാജ് മോഹൻ ഉണ്ണിത്താൻ എം.പി നാടിന് സമർപ്പിച്ചു.ഒരേ സമയം രണ്ട് മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ പറ്റുന്ന തരത്തിൽ 172,000 രൂപ ചിലവിട്ടാണ് ശ്മശാനം നവീകരിച്ചത്. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി ജയ, വി.ബാലൻ, വി.വി.സജിത , കൗൺസിലർമാരായ കെ.കെ.ഫൽഗുനൻ, ഹസീന കാട്ടൂർ, അത്തായി പത്മിനി, എം.ബഷീർ, എ.രൂപേഷ് ' , നസീമ , പുലയ സമുദായ സംഘം പ്രസിഡണ്ട് പി.രഘു, വൈസ് പ്രസിഡന്റ് പി.രതീഷ് , സെക്രട്ടറി സി.പി.ബിപിൻദാസ് സംസാരിച്ചു.