ശുചിത്വ സന്ദേശമുയർത്തി വാക്കത്തോൺ
പയ്യന്നൂർ :ശുചിത്വ നഗരം സുന്ദര നഗരം മുദ്രാവാക്യമുയർത്തി കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി നഗരസഭ വാക്കത്തോൺ സംഘടിപ്പിച്ചു.പെരുമ്പയിൽ നിന്നും ആരംഭിച്ച റാലി കണ്ടോത്ത് കുറുമ്പ ക്ഷേത്രപരിസരത്ത് സമാപിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.വി.സജിത ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സി ജയ, ടി.പി.സമീറ, ടി.വിശ്വനാഥൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.പി.രാജേഷ്, എ.ആർ.സൗമ്യ , പി.അപർണ, എൻജിനീയർ എ.പി.നവീൻ സംസാരിച്ചു.പയ്യന്നൂർ കോളേജ്,പയ്യന്നൂർ ജി.എച്ച്.എസ്.എസ്,കണ്ടങ്കാളി ജി.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ എൻ.എസ്.എസ്, എസ്.പി.സി.വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, ഹരിത കർമ്മസേന, ശുചീകരണ തൊഴിലാളികൾ, വ്യാപാരികൾ, യുവജന പ്രതിനിധികൾ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ,വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.