തലശ്ശേരിയിൽ ഡിജിറ്റൽ ലൈബ്രറിക്ക് ഭൂമി

Thursday 23 October 2025 8:51 PM IST

തലശേരി: നഗരസഭക്ക് ഡിജിറ്റൽ ലൈബ്രറിയും സാംസ്‌കാരിക നിലയവും ആരംഭിക്കുന്നതിന് പഴയ ജില്ലാ ബുക്ക് ഡിപ്പോയുടെ ഭൂമി ഉപയോഗപ്പെടുത്തുന്നതിന് ധാരണയായി. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിയുമായി നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.തലശ്ശേരി ടൗണിൽ ഗവ.എൽ.പി സ്‌കൂളിന് സമീപം കായ്യത്ത് റോഡിൽ സ്ഥിതി ചെയ്യുന്ന ബുക്ക് ഡിപ്പോ കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി പ്രവർത്തന രഹിതമാണ്. ഇവിടെ ജനകീയ പങ്കാളിത്തോടെയുള്ള വായനശാലയും സാംസ്‌കാരിക നിലയവും ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ ചേംബറിൽ നടത്തിയ യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ് കെ ഉമേഷ്, വാർഡ് കൗൺസിലർ സി.ഒ.ടി ഷബീർ എന്നിവർ ഓൺലൈനായും സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി.മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ് കുമാർ പങ്കെടുത്തു.