ഗ്രന്ഥശാല ഹാളിന്റെ നിർമ്മാണോദ്ഘാടനം

Friday 24 October 2025 12:33 AM IST

പാറശാല: ഞാറക്കാല ഹിമശൈല ഗ്രന്ഥശാലയ്ക്കായി എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഹാളിന്റെ നിർമ്മാണോദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ബി.ജെ.ബാല മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശോഭന ബൈജു മുഖ്യാതിഥിയായി. എക്സിക്യുട്ടീവ് അംഗങ്ങളായ പി.ആർ.ഷിജു, ജെ.പ്രശാന്ത്, എൻ.വിജയകുമാർ, മിനി, പ്രദീപ്, ഗ്രന്ഥശാലയുടെ മുൻ പ്രസിഡന്റ് പി.ടി.കാർത്തികേയൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.ടി.സെൽവരാജ് സ്വാഗതവും സൗമ്യ.എ നന്ദിയും പറഞ്ഞു.