പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവം: പൊലീസ് കേസെടുത്തു
Friday 24 October 2025 1:10 AM IST
ചേർത്തല:മെഡിക്കൽ കോളേജിൽ വയറുവേദനക്കു ചികിത്സതേടിയെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണിയാണെന്നു കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് കേസെടുത്തു. പട്ടണക്കാട് പൊലീസ് പരിധിയിലെ കടക്കരപ്പള്ളി സ്വദേശിനിയാണ് വിദ്യാർത്ഥിനി. സംഭവം നടന്നത് അർത്തുങ്കൽ സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്കു കൈമാറുമെന്നാണ് വിവരം. വിദ്യാർത്ഥിനിയുടെ കൂട്ടുകാരൻ നിരീക്ഷണത്തിലാണ്. ഇയാളുടെ പ്രായമടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.