റോഡ്, പാലം ഉദ്ഘാടനം
Friday 24 October 2025 1:20 AM IST
മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ എം.എൽ.എ ഫണ്ടിൽ പൂർത്തീകരിച്ച റോഡും പാലവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 32.2 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയൻ തോമസ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളും സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത് അംഗം പ്രസന്നകുമാരി നന്ദി പറഞ്ഞു.