തെങ്ങ് പരിപാലനത്തിന് തുടക്കം
Friday 24 October 2025 12:20 AM IST
മാന്നാർ : മാന്നാർ കേരഗ്രാമം പദ്ധതി പ്രകാരം അപേക്ഷ നൽകിയ മാന്നാർ പഞ്ചായത്തിലെ കർഷകരുടെ കൃഷിയിടത്തിലെ തെങ്ങുകളുടെ പരിപാലനത്തിന് തുടക്കമായി. ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി നിർവഹിച്ചു. കൃഷി ഓഫീസർ ഹരികുമാർ പി.സി പദ്ധതി വിശദീകരിച്ചു. മാന്നാർ കേരഗ്രാമം പ്രസിഡന്റ് കെ.ജി.മുരളീധരൻ നായർ, സെക്രട്ടറി എബി വർഗീസ്, അസി.കൃഷി ഓഫീസർ സുധീർ.ആർ, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ.എസ്, കമ്മിറ്റിയംഗങ്ങൾ, കേരകർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതി പ്രകാരം തെങ്ങിന് തടമെടുത്തതിന്റെ അനുകൂല്യവും തെങ്ങിനുള്ള ജൈവ വളവും ഡോളമേറ്റും വിതരണം ചെയ്തു.